നിലമ്പൂർ: ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചുവെന്ന് പരാതി. ഗർഭിണിയായ യുവതിയുടെ ഗ്ലൂക്കോസ് അഴിച്ചു വെപ്പിച്ചതിന് ശേഷമാണ് വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഗർഭിണിയായ ഇതര സംസ്ഥാന യുവതിയെ കൊണ്ടാണ് ശുചിമുറി കഴുകിച്ചത്. ഉപയോഗിച്ച ശേഷം ശുചിമുറി വൃത്തിയാക്കിയില്ല എന്നാരോപിച്ചാണ് പൂർണഗർഭിണിയെക്കൊണ്ട് തന്നെ കഴുകിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗർഭിണികളുടെ വാർഡിലെ ശുചിമുറി ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന് ആരോപിച്ചുമാണ് ആശുപത്രി ജീവനക്കാർ അടുത്തദിവസം പ്രസവ തീയതിയുള്ള യുവതിയെ കൊണ്ട് തന്നെ ശുചിയാക്കിപ്പിച്ചത്. അസാം സ്വദേശികളായ യുവതിയും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പലകുറി പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാർ ഇവരെ കേൾക്കാൻ തയ്യാറായില്ലെന്ന് ഇവർ പറയുന്നു.
ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭർത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവർ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ നിർബന്ധിച്ച് ആരും യുവതിയെ കൊണ്ട് ഇത്തരത്തിൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ആശുപത്രി ആർഎംഒ ഡോ. ബഹാവുദ്ധീൻ വിശധീകരിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതലെപ്പടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസം റിപ്പോർട്ട് കിട്ടുന്നതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.