തിരുവനന്തപുരം: ഗുജറാത്തിലെ അമുൽ മാതൃകയിൽ കർഷകരിൽ നിന്ന് പശുക്കുട്ടിയെ വാങ്ങി വളർത്തിയശേഷം തിരിച്ചുകൈമാറുന്ന പദ്ധതിയുമായി ക്ഷീരവികസനവകുപ്പ്. 30 മാസം വളർത്തിയശേഷം പശുവിൽ കൃത്രിമ ഗർഭധാരണം നടത്തും. ലിംഗനിർണയം നടത്തിയശേഷമാകും പശുവിനെ കർഷകർക്ക് തിരിച്ചുകൊടുക്കുക. വളർത്താനുള്ള നിശ്ചിത തുക കർഷകരിൽ നിന്ന് ഈടാക്കും. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രണ്ടു ജില്ലകളിൽ തുടങ്ങും. വിജയമെന്ന് കണ്ടാൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ദേശീയ ക്ഷീരവികസന ബോർഡിന്റെയും സഹായംതേടും. കന്നുകുട്ടി- കിടാരി പരിപാലനം സാധാരണ ക്ഷീരകർഷകർക്ക് സാമ്പത്തിക ബാധ്യതയായതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി.

ജനിച്ച ഉടനെയാകും പശുക്കുട്ടികളെ ക്ഷീരവികസന വകുപ്പ് ഏറ്റെടുക്കുക. ശാസ്ത്രീയമായ തീറ്റയും മറ്റ് ആരോഗ്യപരിപാലനവും വകുപ്പ് ഉറപ്പാക്കും. ഇത്തരമൊരു പദ്ധതി കന്നുകാലി വികസന ബോർഡും നടപ്പാക്കുന്നുണ്ട്. ഇതിൽ പശുക്കുട്ടിക്ക് പകരം പശുവിനെ കർഷകരിൽ നിന്നു വാങ്ങുന്നുവെന്ന വ്യത്യാസം മാത്രം. കേന്ദ്ര സർക്കാരിന്റെ രണ്ടുകോടിയുടെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി മൂന്നു മാസത്തിനകം തുടങ്ങും.
ക്ഷീരവികസന വകുപ്പിന്റെ നിലവിലെ അഞ്ചുഫോമുകളിൽ പദ്ധതി തുടങ്ങാനുള്ള സൗകര്യമില്ല. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹായം തേടാനാണ് ആലോചന. കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചൽ, കുരിയോട്ടുമല, ബദിയടുക്ക എന്നിവിടങ്ങളിലാണ് ഫാമുകളുള്ളത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.