നെടുമങ്ങാട്: എയിംസ് തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ആർ. ഹരിപ്രസാദ് നയിച്ച പദയാത്ര മേഖല വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. പരിയാരം മുക്കോലയിൽ നിന്ന് ആരംഭിച്ച് കരിപ്പൂർ മുടിപ്പുരയിൽ പദയാത്ര അവസാനിച്ചു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
മണ്ഡലം വൈസ് പ്രസിഡന്റ് സുനിലാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുളയറ രതീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊല്ലംകാവ് മണിക്കുട്ടൻ, കുറക്കോട് ബിനു മണ്ഡലം വൈസ് പ്രസിഡന്റുമാരായ വിനീഷ് കരകുളം, സുനിൽ കുമാർ, എസ് സി മോർച്ച ജില്ലാ സെക്രട്ടറി നിഷാന്ത് വഴയില, സെക്രട്ടറിമാരായ രതീഷ്, സുമയ മനോജ്, ബിന്ദു ശ്രീകുമാർ, മുരളീധരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.