മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസിൽ കൃഷി ഓഫീസർ പിടിയിൽ. വാഴയൂർ കൃഷി ഓഫീസർ സുരേഷ് ബാബുവിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രതി കൃഷി ഓഫീസർ സുരേഷ് ബാബു യുവതിയെ കയറി പിടിക്കാൻ ശ്രമിക്കുകയും യുവതി ഇതിനെ എതിർത്ത് ശബ്ദമുണ്ടാക്കി രക്ഷപെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഇയാൾക്ക് എതിരെ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുമ്പോൾ സമാനമായ രീതിയിൽ മറ്റൊരു യുവതിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന എന്ന വിവരം ലഭിക്കുകയായിരുന്നു.
പ്രതിയെ ഭയന്ന് പോലീസിൽ പരാതി പറയാൻ തയ്യാറാകാതെ ഇരുന്ന ഈ യുവതിയും ഇപ്പോൾ പരാതിയുമായി മുമ്പോട്ട് വന്നിരിക്കുകയാണ്. പരാതി ലഭിച്ച ഉടൻ തന്നെ വാഴക്കാട് പോലീസ് നടപടി ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി.
പരാതി നൽകുന്നതിന് മുമ്പ് പ്രതിക്ക് വാണിംഗ് നൽകിയെങ്കിലും ഇയാൾ യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം യുവതികളുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിൽ ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കൃഷി ഡയറക്ടർ അന്വേഷണ വിധേയമായി സുരേഷ് ബാബുവിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.