Recent-Post

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഡിജിപിയുടെ അദാലത്ത് ഓഗസ്റ്റ് അഞ്ചിന്

തൃശ്ശൂർ സിറ്റി, റൂറൽ, വയനാട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന അദാലത്തിലേയ്ക്ക് ജൂലൈ 22 വരെ പരാതി നൽകാം. ഓഗസ്റ്റ് അദാലത്ത്. ഓഗസ്റ്റ് അഞ്ചിനാണ് അദാലത്. പരാതികൾ spetalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.



 
 
  


    
    

    




Post a Comment

0 Comments