വിഴിഞ്ഞം: കഴക്കൂട്ടം കാരോട് ദേശീയപാതയിൽ റോഡിൽ ബൈക്കുകളുടെ മത്സരയോട്ടം ദുരന്തത്തിൽ കലാശിച്ചു. വിഴിഞ്ഞം മുക്കോലയിൽ മത്സരയോട്ടത്തിനിടെ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഒരേ വശത്തായാണ് ബൈക്കുകള്‍ വീണുകിടക്കുന്നത്.

ഇന്ന് രാവിലെയും ബൈക്ക് റേസ് ഉണ്ടായിരുന്നു. മുക്കോല ബൈപാസില്‍ ബൈക്ക് റേസിംഗ് സ്ഥിരമാണ് എന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.