സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കും. സ്കൂൾ വാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശം ഉണ്ട്. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നെസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കണം.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പോലീസിന്റെയും സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങൾ ഇല്ലെന്നും സ്കൂൾ അധികൃതർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷം മാത്രമേ പോലീസ് അനുമതി നൽകൂ. സ്കൂൾ അധികൃതരുടെ സഹകരണത്തോടെ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകൾ നൽകും. കുട്ടികളെ സ്കൂളിൽ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങൾ സ്കൂളിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്യാൻ പാടില്ല. സ്കൂൾകുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പരിശോധിക്കാൻ അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡി.ജി.പി നിർദ്ദേച്ചിട്ടുണ്ട്.
സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂൾ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും. കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലർത്താനും നിർദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കും.
സൈബർ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം എന്നിവയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.