Recent-Post

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ ശില്പശാല ഇന്ന് ആരംഭിക്കും

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ ശില്പശാല ഇന്ന് ആരംഭിക്കും.
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല ഇന്ന് (ജൂണ്‍ 15 ന് ബുധനാഴ്ച) ആരംഭിക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ ഫിഷറീസ്-സാംസ്‌കാരിക- യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സമീപനരേഖ അവതരിപ്പിക്കും. സമാപന സമ്മേളനം ജൂണ്‍ 16ന് വ്യാഴാഴ്ച വൈകുന്നേരം 5 .30ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്‌ ഉദ്ഘാടനം ചെയ്യും. കെ.കെ. കൃഷ്ണകുമാറാണ് ശില്പശാലാ ഡയറക്ടര്‍.

ഭാഷാമാനകീകരണം, സംസ്‌കാരപഠനവുംലിംഗപദവീപഠനവും, ഭാഷാശാസ്ത്രം, പ്രകൃതിശാസ്ത്രം, പ്രസിദ്ധീകരണം, സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രവും സാങ്കേതിക ശാസ്ത്രവും, വിവര്‍ത്തനം എന്നീ എട്ട് വിഷയമേഖലകളിലെ സെഷനുകളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ടുദിവസങ്ങളിലായി 4 വീതം സെഷനുകളാണുള്ളത്. സി. എം. മുരളീധരന്‍, ഡോ. ആര്‍. ശിവകുമാര്‍, പ്രദീപ് പനങ്ങാട്, ഡോ. ടി. കെ. ആനന്ദി, കെ.കെ. ബാബുരാജ്, ഡോ. സുമിജോയ് ഒലിയപ്പുറം, ഡോ. സി. ആര്‍.പ്രസാദ്, ഡോ. രവിശങ്കര്‍ എസ്.നായര്‍, ഡോ. ലിജിഷ.എ.ടി., ഡോ. ജോര്‍ജ് തോമസ്, സീമശ്രീലയം, മൈന ഉമൈബാന്‍, പി. എസ്. റംഷാദ്, സി. റിസ്വാന്‍, ഷെഹനാസ് എം.എ, ഡോ. പി.ജെ വിന്‍സെന്റ്, ഡോ. കെ. എം. ഷീബ, അലിന്റ മേരിജാന്‍, ഡോ. കെ. പാപ്പൂട്ടി, പ്രൊഫ. ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡോ. എന്‍. ഷാജി, ഡോ. വൈശാഖന്‍ തമ്പി, ഡോ.ജോര്‍ജ് ഓണക്കൂര്‍, വി. മുസഫര്‍ അഹമ്മദ്, ലക്ഷ്മി ദിനചന്ദ്രന്‍ എന്നിവര്‍ വിവിധസെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അധ്യാപകർ, എഴുത്തുകാർ, ഗവേഷകർ, തെരഞ്ഞെടുത്ത പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തുന്ന തെരഞ്ഞെടുത്ത പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കും.

ഫോണ്‍: 0471-2316306, 9447956162.

 
 
  


    
    

    




Post a Comment

0 Comments