പോസ്റ്റ്മാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
വിതുര: പോസ്റ്റ്മാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വിതുര രേവതി ഹൗസിൽ രാജേന്ദ്രൻ നായർ (59) ആണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ആണ് ആത്മഹത്യ ചെയ്തത്.നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
പാലോട് കാർഷിക വികസന ബാങ്കിൽ നിന്നും ഭൂപണയ ബാങ്കിൽ നിന്നും 6 ലക്ഷം രൂപ വായ്പ എടുത്തു. അത് മുതലും പലിശയും ചേർത്ത് നല്ല തുകയായി രണ്ട് മാസം മുമ്പ് ലേലത്തിൽ വച്ച് 50000 രൂപ അടച്ചിരുന്നു എന്നാണ് പറയുന്നത്.
അന്ന് ബാങ്ക് പറഞ്ഞത് മറ്റ് ആവശ്യങ്ങൾക്ക് നിങ്ങൾക്ക് വസ്തു കരം തീർക്കാൻ കഴിയും എന്നാൽ ഇന്നലെ രാജേന്ദ്രൻ നായരുടെ ഭാര്യ തൊളിക്കോട് വില്ലേജ് ഓഫീസിൽ കരം തീർക്കാൻ ചെന്നപ്പോൾ ബാങ്ക് അറ്റാച്ച് ചെയ്തിരിക്കുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ച് പറഞ്ഞു. ഇന്നലെ രാത്രി 10 മണി വരെ രാജേന്ദ്രൻ നായർ വീട്ടിൽ എത്താത്തതിനാൽ വിതുര പോലീസിൽ കാണാനില്ല പരാതി നൽകി.
തുടർന്ന് ഇന്ന് രാവിലെ ലോൺ എടുത്ത പുരയിടത്തിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹത്തിൽ നിന്നും കിട്ടിയ കത്തിൽ ബാങ്കിന്റെ കടബാധ്യതയാണ് കാരണമെന്ന് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.