Recent-Post

രാഗമാലിക ആർട്ട്സ് വാർഷികവും പ്രതിഭകളെ ആദരിക്കലും

രാഗമാലിക ആർട്ട്സ് വാർഷികവും പ്രതിഭകളെ ആദരിക്കലും
വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് രാഗമാലിക ആർട്ട്സിന്റെ നാല്പതാമത് വാർഷികാഘോഷവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കൽ ചടങ്ങും തൈക്കാട് സൂര്യാ ഗണേശത്തിൽ നടന്നു. നടനും ഗായകനുമായ ഡോ. വി.സതീഷ് കുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര, നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് ജേതാവ് എൽ. പാർവതി ചന്ദ്രൻ, ക്ലാസിക്കൽ നർത്തകിയും അഭിനേത്രിയും മജീഷ്യയുമായ അഡ്വ. ശ്രീന ശ്രീകുമാർ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് രമേഷ്കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗണേഷ് ജി എസ്. വയലിൻ വാദനം നടത്തി. പ്രൊഫ. ജി. ശങ്കരപിള്ളയുടെ ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ എന്ന നാടകം തൊഴുവൻകോട് ജയന്റെ സംവിധാനത്തിൽ അരങ്ങേറി.




 
  


    
    

    




Post a Comment

0 Comments