Recent-Post

ആര്യനാട്ട് അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

ആര്യനാട്: അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. ആര്യനാട് ബാങ്കിന് സമീപം അമിത വേഗതയിലെത്തിയ ഇന്നോവ കാർ വഴി യാത്രക്കാരൻറെ കാലിലൂടെ വണ്ടി കയറിയിറങ്ങുകയും പതിനൊന്ന് ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ബാങ്കിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.





 
  


    
    

    




Post a Comment

0 Comments