Recent-Post

അസ്വാഭാവികമരണങ്ങളില്‍ രാത്രികാല ഇന്‍ക്വസ്റ്റ്; പോലീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: അസ്വാഭാവികമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രാത്രികാലങ്ങളിലും ഇൻക്വസ്റ്റ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാലത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി നൽകിക്കൊണ്ട് സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളുകയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

രാത്രികാലത്ത് ഫലപ്രദമായി ഇൻക്വസ്റ്റ് നടത്താൻ സ്റ്റേഷൻഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. അസ്വാഭാവികമരണങ്ങളിൽ നാല് മണിക്കൂറിനകം തന്നെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി നീക്കം ചെയ്യണം. എന്നാൽ പ്രത്യേകസാഹചര്യങ്ങളിൽ ഏറെ സമയമെടുത്ത് ഇൻക്വസ്റ്റ് ആവശ്യമായി വരുന്നപക്ഷം അക്കാര്യം - കൃത്യമായി രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്തുന്നതിലും മൃതശരിരം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുന്നതിലും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാൻ പാടില്ല.

ഇൻക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയിൽ എത്തിക്കുന്നതിനുളള സംവിധാനം, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നത് ജില്ലാ പോലീസ് മേധാവിമാർ നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.



 
  


    
    

    




Post a Comment

0 Comments