Recent-Post

മാർക്കറ്റിനുള്ളിൽ മദ്യവില്പന നടത്തിയ പാകിസ്ഥാൻമുക്ക് സ്വദേശിയെ അറസ്റ്റ് ചെയ്തു

മാർക്കറ്റിനുള്ളിൽ മദ്യവില്പന നടത്തിയ പാകിസ്ഥാൻമുക്ക് സ്വദേശിയെ അറസ്റ്റ് ചെയ്തു

ഭരതന്നൂർ: ഭരതന്നൂർ മാർക്കറ്റിനുള്ളിൽ അതിരാവിലെ മദ്യവില്പ്പന നടത്തിവന്ന പാകിസ്ഥാൻ മുക്ക് സ്വദേശി സന്തോഷിനെ വാമനപുരം എക്സൈസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇന്ന് പുലർച്ചെ അഞ്ചര മണിയോടുകൂടി പച്ചക്കറി കച്ചവടക്കാർ എന്ന വ്യാജേന ഭരതന്നൂർ മാർക്കറ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അതിരാവിലെ തന്നെ ഭരതന്നൂർ ചന്തയും പരിസരവും കേന്ദ്രീകരിച്ച് മദ്യവില്പന നടക്കുന്നുണ്ടെന്നും തന്മൂലം പൊതുജനങ്ങൾക്കും മറ്റും ശല്യമാണെന്നുമുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തി മദ്യവിൽപ്പന നടത്തിയ സന്തോഷിനെ പിടികൂടിയത്.

ഭരതന്നൂർ മാർക്കറ്റിനുള്ളിൽ വിദേശ മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചില്ലറ വിൽപന നടത്തി വരികയായിരുന്ന പ്രതിയുടെ മദ്യകച്ചവടത്തെ കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതിരാവിലെ മുതൽ നിരവധി ആൾക്കാരാണ് ഇവിടെ മദ്യപിക്കുന്നതിന് എത്തിക്കൊണ്ടിരുന്നത്.


എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ മനു സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അരുൺ കുമാർ, ഹാഷിം എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
  


    
    

    




Post a Comment

0 Comments