Recent-Post

എന്റെ കേരളം പ്രദർശനം; ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന്

തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന എന്റെ കേരളം പ്രദർശനത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന് ലഭിച്ചു. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഫിംഗർ പ്രിന്റ് ബ്യൂറോ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, പോലീസിന്റെ തോക്കുകളും വെടിക്കോപ്പുകളും, ഫോറൻസിക് സയൻസ് ലബോറട്ടറി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, സൈബർ ഡോം & ഡ്രോൺ ഫോറൻസിക് ലബോറട്ടറി, പോലീസ് മൊബൈൽ ആപ്പ്, പോലീസിന്റെ ആധുനിക വാഹനങ്ങൾ, വനിതാ സ്വയം പ്രതിരോധ സംവിധാനം എന്നിവയാണ് പോലീസിന്റെ പവലിയനിൽ പരിചയപ്പെടുത്തിയിരുന്നത്. പോലീസിന്റെ യന്ത്രമനുഷ്യൻ, വയർലെസ് സംവിധാനങ്ങൾ, വനിതാ സ്വയം പ്രതിരോധ പരിപാടി, പോലീസ് നായ്ക്കളുടെ പ്രദർശനം എന്നിവ ഏറെ ജനശ്രദ്ധ ആകർഷിച്ചു.

സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് 13 ജില്ലകളിൽ നടത്തിയ പ്രദർശനത്തിൽ അഞ്ചു ജില്ലകളിൽ ഒന്നാം സ്ഥാനവും മൂന്നു ജില്ലകളിൽ രണ്ടാം സ്ഥാനവും പോലീസിന് ലഭിച്ചു.







 
  


    
    

    




Post a Comment

0 Comments