വഴയില: പുരവൂർക്കോണം ഈസ്റ്റ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (PERVA) കുടുംബങ്ങളിലെ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി. ജൂൺ ഒന്ന് ബുധനാഴ്ച വൈകുന്നേരം ആറരയ്ക്ക് പുറവൂർക്കോണം എസ്എൻഡിപി ഹാളിൽ പെർവ പ്രസിഡന്റ് അജീഷ് കുമാർ.വി അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവനന്തപുരം ശിശുവിഹാർ സ്കൂളിലെ ഹെഡ് മിസ്ട്രസ് അമ്പിളി ബി നായർ മുഖ്യാതിഥിയായി.

പുരവൂർക്കോണം ഈസ്റ്റ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനിലെ നാല്പതോളം കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തു. അജയപുരം അജികുമാർ, ദേവാസ് ഐ ക്ലിനിക് ഉടമ ജിഷ്ണു എന്നിവർ സാന്നിധ്യം അറിയിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജേഷ് സാമൂവൽ, സെക്രട്ടറി അനു ലക്ഷ്മി, ട്രഷറർ പ്രശാന്ത് വഴയില, ഉപദേശക സമിതി ചെയർമാൻ റജി വിൽസൺ, ഉപദേശക സമിതി അംഗം സുജിത്ത്, സർക്കിൾ ഇൻസ്പെക്ടർ സൈജു, ഭരണസമിതി അംഗങ്ങളായ രാജേഷ് ആർ ജി, വിനോദ് റ്റി, ശശിധരൻ നാടാർ, ശ്രീമതി സുലോചന ചന്ദ്രൻ, എന്നിവരോടൊപ്പം രക്ഷകർത്താക്കളും പങ്കെടുത്തു.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.