Recent-Post

വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധം

വിതുര: സ്വർണ്ണക്കടത്ത് കേസിൽ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിൽ പ്രതിഷേധ പ്രകടനം നടത്തി. തേവിയോട് നിന്നാരംഭിച്ച പ്രകടനം കലുങ്ക് ജംഗ്ഷനിൽ സമാപിച്ചു. ഡിസിസി അംഗം എസ്. കുമാരപിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു ആനപ്പാറ,ജി.ഡി. ഷിബുരാജ്, നേതാക്കളായ അനിരുദ്ധൻ നായർ,ബി.എൽ.മോഹനൻ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ, പഞ്ചായത്ത് അംഗം ലതകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



 
  


    
    

    




Post a Comment

0 Comments