Recent-Post

കുരുന്നുകൾ പഠിക്കാനെത്തുന്ന അംഗനവാടി അപകടാവസ്ഥയിൽ

കുരുന്നുകൾ പഠിക്കാനെത്തുന്ന അംഗനവാടി അപകടാവസ്ഥയിൽ
കരിപ്പൂര്: കുരുന്നുകൾ പഠിക്കാനെത്തുന്ന അംഗനവാടി അപകടാവസ്ഥയിൽ. നെടുമങ്ങാട് നഗരസഭയിലെ ഇടമല്ല വാർഡിൽ പ്രവർത്തിക്കുന്ന അംഗനവാടിയാണ് അപകടാവസ്ഥയിൽ കുട്ടികളുമായി പ്രവർത്തിക്കുന്നത്. അംഗൻവാടി ചുമതലയുള്ള അധികാരികളോ കമ്മിറ്റി അംഗങ്ങളോ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാത്തതെന്ത് എന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി ഇല്ല.


2012 ൽ കെട്ടിടം പുതുക്കി പണിത ശേഷം ഇതുവരെയും അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. എപ്പോൾ വേണോ മറിഞ്ഞു വീഴാറായി നിൽക്കുന്ന മതിൽ, ചോർച്ചയുള്ള കെട്ടിടത്തിലാണ് കുട്ടികൾ പഠിക്കാനെത്തുന്നത്. മഴക്കാലം കൂടിയായപ്പോൾ അപകടാവസ്ഥ കൂടുതലാണെന്നും കുട്ടികളെ പേടിച്ചാണ് ഇവിടേക്ക് വിടുന്നതെന്നും രക്ഷിതാക്കൾ പറയുന്നു.

അപകടാവസ്ഥയിലിരിക്കുന്ന ഈ കെട്ടിടത്തിൽ കുട്ടികളെ ഇരുത്താതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഉള്ള ഒരു നടപടികൾ എങ്കിലും അധികൃതർ  എടുക്കണമെന്ന് ബിജെപി നെടുമങ്ങാട് മണ്ഡലം കൺവീനർ അരുൺ നെടുമങ്ങാട് പറഞ്ഞു. അപകടം നടന്ന ശേഷം മാത്രമേ ഇടപെടുകയുള്ളു എന്ന അധികൃതരുടെ സ്ഥിരം പരിപാടി മാറ്റണമെന്നും എത്രയും പെട്ടെന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുകയോ അംഗൻവാടിയുടെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 
  


    
    

    




Post a Comment

0 Comments