Recent-Post

പത്തൊൻപതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വർക്കല സ്വദേശി അറസ്റ്റിൽ

പത്തൊൻപതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വർക്കല സ്വദേശി അറസ്റ്റിൽ
പുനലൂർ: പത്തൊൻപതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വർക്കല സ്വദേശി അറസ്റ്റിൽ. രണ്ട് വർഷമായി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ഇരുപത്തിയഞ്ചുകാരനായ സിദ്ദിഖ് ആണ് കേസില്‍ അറസ്റ്റിലായത്.


കഴിഞ്ഞദിവസം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ വീട്ടുകാരെയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പുനലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ കുട്ടിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments