Recent-Post

കൈകുഞ്ഞിനെ അടക്കം മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ

കൈകുഞ്ഞിനെ അടക്കം മക്കളെ ഉപേക്ഷിച്ചു 

നെടുമങ്ങാട്: കൈകുഞ്ഞിനെ അടക്കം മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇസക്കി അമ്മാൾ (29), തമിഴ്നാട് സംസ്ഥാനത്ത് തൂത്തൂക്കുടി ജില്ലയിൽ ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3-ൽ താമസിക്കുന്ന അശോക് കുമാർ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇസക്കി അമ്മാൾ വിവാഹിതയും ഒമ്പതു വയസ്സും മുലകുടി മാറാത്ത ഒന്നര വയസുമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് വിവാഹിതനും മൂന്നരയും ഒന്നരയും വയസുമുള്ള മക്കളുടെ പിതാവുമായ അശോക് കുമാറിനൊപ്പം പോയതിനാണ് ഇവർ പിടിയിലായത്.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


ഇക്കഴിഞ്ഞ മാസം 26-ാം തിയതി ഇസക്കി അമ്മാളിന്റെ ഭർത്താവായ മുത്തു കുമാർ ഭാര്യയെ കാൺമാനില്ല എന്ന് കാണിച്ച് നെടുമങ്ങാട് പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇവരെ കോയമ്പത്തൂർ രത്നപുരിയിൽ നിന്നാണ് ഇവർ പിടിയിലായത്.

ഒൻമ്പതാം ക്ലാസൂവരെ ഒരുമിച്ച് പഠിച്ചിരുന്ന ഇസക്കി അമ്മാളും അശോക് കുമാറും പഴയകാല സുഹൃത്തുക്കളും ചേർന്ന് സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് സൗഹൃദം വളർന്ന് ഒളിച്ചോടുകയുമായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൾഫിക്കാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സൂര്യ, എ എസ്ഐ നൂറുൽ ഹസൻ, പോലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 
  


    
    

    




Post a Comment

0 Comments