വിതുര: സമ്പൂർണ്ണ ജലശുചിത്വ പദ്ധതിയായ "തെളിനീരൊഴുകും നവകേരളം" പദ്ധതിയുടെ ഭാഗമായി ആനപ്പാറയിൽ ജലനടത്തം, ജലസഭ എന്നിവ സംഘടിപ്പിച്ചു. വാമനപുരം നദി കടന്ന് പോകുന്ന ആനപ്പാറ പൊന്നമ്പിക്കോണം കടവിൽ നിന്നും ആരംഭിച്ച ജലനടത്തം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, വി.ഇ.ഒ ഗൗരി ശങ്കർ, എ.ഡി.എസ് ചെയർപേഴ്സൺ അംബിക, എ.ഡി.എസ് സെക്രട്ടറി രഞ്ചന, ആശ വർക്കർ സെലിൻ റോസ്, അംഗൻവാടി വർക്കർ അനിതകുമാരി, എ.ഡി.എസ് അംഗങ്ങളായ മിനി, ഗ്രേസമ്മ,രാജേഷ്, റജീന തുടങ്ങിയവർ നേതൃത്വം നൽകി. പൊതു പ്രവർത്തകർ,തൊഴിലുറപ്പ് മേറ്റുമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായി.

വാമനപുരം നദിയിൽ നിന്നും ആരംഭിച്ച ജല നടത്തം പൊന്നമ്പിക്കോണം - കൊച്ചാനപ്പാറ തോടിനു സമീപത്തൂടെ വയക്കഞ്ചിയിൽ സമാപിച്ചു. തുടർന്ന് അവിടെ ജലസഭ ചേർന്നു. ജലനടത്തം കടന്നു പോയ തോടിനു സമീപമുള്ള വീടുകളിലെ മാലിന്യങ്ങൾ തോടിലേക്ക് വലിച്ചെറിയരുതെന്ന സന്ദേശം നൽകി. ജലാശയങ്ങൾ മലിനമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും വൃത്തിയോടെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ പിന്തുണ കൂടി ആവശ്യപ്പെട്ടാണ് ജലനടത്തം അവസാനിപ്പിച്ചത്. തുടർന്ന് ജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി വിവിധ ഇടങ്ങളിൽ നിന്നും സാമ്പിൾ ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ മാലിന്യം നിറഞ്ഞൊഴുകുന്ന ആനപ്പാറയിലെ തോട് ജനകീയ പങ്കാളിത്തത്തിലൂടെ ശുചീകരിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.