Recent-Post

നാട്ടുവൈദ്യനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

നാട്ടുവൈദ്യനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
പള്ളിക്കൽ: നാട്ടുവൈദ്യനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പള്ളിക്കൽ സ്വദേശികളായ നിസാം, മനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഫോൺ നമ്പർ നൽകാത്തതാണ് പ്രകോപനത്തിന് കാരണം.

നെടുമങ്ങാട് സ്വദേശിയായ നാട്ടുവൈദ്യൻ നാസറുദ്ദീനെയാണ് ഇവർ കൊല്ലാൻ ശ്രമിച്ചത്. പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി വൈദ്യന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. കത്തിയെടുത്ത് കുത്തിക്കൊല്ലാനാണ് യുവാക്കൾ ശ്രമിച്ചത്.


വൈദ്യൻ നൽകിയ പരാതിയിൽ പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പള്ളിക്കൽ എസ്എച്ച്ഒ ശ്രീജിത്ത് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടുന്നത്.
 
  


    
    

    




Post a Comment

0 Comments