അരുവിക്കര: ഒമ്പത് വയസ്സുകാരിയെ വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. രണ്ട് മക്കളുള്ള കാച്ചാണി സ്വദേശിനിയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന നെട്ടയം സ്വദേശി വിഷ്ണുവിനെ (28) ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ എട്ടാം തീയതി, ഇളയ കുട്ടിയെ യുവതി പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റാക്കിയപ്പോൾ വിഷ്ണു മദ്യപിച്ച് വീട്ടിലെത്തുകയും, ഒമ്പത് വയസ്സുകാരിയെ ചീത്ത പറയുകയും തുടർന്ന്, വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിച്ച് ഓലമടൽ കൊണ്ട് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുകൊണ്ട് വീട്ടിലെത്തിയ യുവതിയുടെ അമ്മ, മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി.
ഇവർക്ക് പിന്നാലെ, ആശുപത്രിയിലെത്തിയ വിഷ്ണു യുവതിയുടെ അമ്മയേയും ഒപ്പം മറ്റൊരു ബന്ധുവിനെയും മർദ്ദിച്ചു. മർദ്ദനമേറ്റവർ പേരൂർക്കട പോലീസിൽ പരാതി നൽകി. കുട്ടിയെ മർദ്ദിച്ചത് അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ, ബുധനാഴ്ച രാവിലെ കുട്ടിയേയും കൂട്ടി യുവതിയുടെ അമ്മ അരുവിക്കര സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ, അരുവിക്കര പോലീസ് ഇൻസ്‌പെക്ടർ ഷിബു, എസ്ഐ കിരൺ ശ്യാം, എസ്.സി.പി.ഒ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.