Recent-Post

മോഷണക്കേസിലെ പ്രതി അറസറ്റിൽ

മോഷണക്കേസിലെ പ്രതി അറസറ്റിൽ
ആനാട്: പാലോട്ടുകോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 12000/- രൂപ വിലവരുന്ന മെഷീൻ വാളും 7000- രൂപ വിലവരുന്ന ഓട്ടുവിളക്കുകളും വിളക്കുതട്ടുകളും മറ്റും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. അരുവിക്കര മരുതിനകം പ്ലാക്കോണം തടത്തരികത്തു പൂത്തൻ വീട്ടിൽ സജീർ (45) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ആനാട് വേട്ടമ്പള്ളി സ്വദേശി അനിൽ കുമാർ കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തിയതി 1.30 മണിക്ക് മോഷണം ചെയ്തെടുത്ത മെഷീൻ വാൾ നെടുമങ്ങാട് വേൾഡ് മാർക്കറ്റിന് സമീപമുള്ള സർവീസ് സെന്ററിൽ നിന്നും മറ്റ് സാധനങ്ങൾ കല്ലിങ്ങലിലുള്ള ആക്രികടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ് സജീർ.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിനോദ് വിക്രമാദിത്യൻ, ഭുവനേന്രൻ നായർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, മാധവൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments