Recent-Post

നെടുമങ്ങാട് സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

നെടുമങ്ങാട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


നിർധനരായവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതു വഴി സംസ്ഥാനത്ത് പട്ടിണി നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പാചകം ചെയ്ത ഭക്ഷണം പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സുഭിക്ഷം ഹോട്ടലുകളിൽ നിന്ന് ലഭിക്കും. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നൂറുദിന പരിപാടിയിലുൾപ്പെടുത്തിയാണ് സുഭിക്ഷാ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. 

നെടുമങ്ങാട് സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പിനായി കൈരളി കുടുംബ യൂണിറ്റിനെയാണ് ഏൽപ്പിച്ചിട്ടുണ്ട്. 20 രൂപയ്ക്കായിരിക്കും ഉച്ചക്ഷണം വിതരണം ചെയ്യുക. ഊണിനോടൊപ്പം 5 തരം കറികൾ ഉണ്ടായിരിക്കുന്നതാണ്.


 
  


    
    

    




Post a Comment

0 Comments