Recent-Post

നഗരസഭ നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ്‌സ്റ്റാൻഡില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ആരംഭിച്ചു

 നഗരസഭ നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ്‌സ്റ്റാൻഡില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക്
നെടുമങ്ങാട്: നഗരസഭ നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ്‌സ്റ്റാൻഡില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് സമുച്ചയം തദ്ദേശമന്ത്രി എം വി ഗോവിന്ദന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സൻ സി എസ് ശ്രീജ അധ്യക്ഷയായി. ടോയ്‌ലെറ്റുകളുടെ ഓഫ് ലൈന്‍ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. പി ഹരികേശന്‍ നായര്‍, എസ് രവീന്ദ്രന്‍, ബി സതീശന്‍, പി വസന്തകുമാരി, എസ് സിന്ധു, സിന്ധു കൃഷ്ണകുമാര്‍, പുങ്കുമ്മൂട് അജി, വിനോദിനി, അബ്ദുല്‍ സജീം എസ്, അജി കെ വി, പി ആർ അനോജ് കുമാര്‍, എസ് അജിത എന്നിവര്‍ സംസാരിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയുള്ള ടോയ്‌ലെറ്റ് യൂണിറ്റുകള്‍, നാപ്കിന്‍, വെന്‍ഡിങ് മെഷീന്‍, നാപ്കിന്‍ ഇന്‍സിനറേറ്റര്‍ എന്നിവയുമുണ്ട്‌.





 
  


    
    

    




Post a Comment

0 Comments