നെടുമങ്ങാട്: നെടുമങ്ങാട് റീജിയൻ ആസ്ഥാനമായി പണികഴിപ്പിച്ച ക്രിസ്തുരാജ ദൈവാലയത്തിന്റെ ആശിർവാദകർമം ആ ഘോഷ പൂർവ്വം നടന്നു.2021 നവംബർ 21ന് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് ദൈവാലയം ആശീർവദിക്കുകയും പൊന്തിഫിക്കൽ ദിവ്യബലിക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. നെടുമങ്ങാട് റീജിയന്റെ ക്രിസ്തു രാജ ദൈവാലത്തെ തീർഥാടന കേന്ദ്രമായി വിൻസെന്റ് സാമുവൽ പ്രഖ്യാപിച്ചു. പുനലൂർ രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ. സിൽവിസ്റ്റർ പൊന്നു മുത്തൻ വചനപ്രഘോഷണം നടത്തി. ഓരോ ദൈവാലയവും തീർഥാടന കേന്ദ്രങ്ങളാണെന്ന് അദേഹം സന്ദേശത്തിൽ പറഞ്ഞു.

നെടുമങ്ങാട് റീജിയൻ കോഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ, രൂപത മോൺ. ഡി. സെൽവരാജൻ ശുശ്രൂഷ കോ-ഓഡി നേറ്റർ മോൺ. വി.പി. ജോസ് , രൂപതാ ചാൻസിലർ റവ. ഡോ.ജോസ് റാഫേൽ ഏഷ്യൻ തിയോളജിയൻ വെരി.റവ.ഫാ. ജസ്റ്റിൻ പനയ്ക്കൽ , ഇടവക വികാരി വെരി. റവ.ഫാ.സിറിൽ ഹാരിസ് , മുൻ ഇടവക വികാരിയും ദൈവാലയ നിർമാണത്തിന് ആരംഭം കുറിക്കുകയും ചെയ്ത റവ.ഫാ. ജോസഫ് രാജേഷ്, ഫൊറോനാ വികാരിമാർ, വൈദീകർ, സന്യാസി സന്യാസിനികൾ അൽമായർ തീർഥാടകർ തുടങ്ങിയവർ പങ്കെടുത്തു.
അഭിവന്ദ്യ വിൻസെന്റ് സാമുവൽ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച കൊണ്ട് ഡിസംബർ 3 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രസ്തുത ദൈവാലയത്തിൽവച്ച് വചനപ്രഘോഷണം ആന്തരിക സൗഖ്യ ശുശ്രൂഷ, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, ക്രിസ്തുരാജ നൊവേന, ദിവ്യബലി എന്നിവ നടത്തുന്നതാണ് , എന്ന് അറിയിച്ചു.
അഭിവന്ദ്യ വിൻസെന്റ് സാമുവൽ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച കൊണ്ട് ഡിസംബർ 3 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രസ്തുത ദൈവാലയത്തിൽവച്ച് വചനപ്രഘോഷണം ആന്തരിക സൗഖ്യ ശുശ്രൂഷ, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, ക്രിസ്തുരാജ നൊവേന, ദിവ്യബലി എന്നിവ നടത്തുന്നതാണ് , എന്ന് അറിയിച്ചു.
നെടുമങ്ങാട് റീജിയൻ ദൈവാലയമായത് കൊണ്ട് തന്നെ അനേകം പേർക്ക് ഒരേ സമയം പ്രാർഥിക്കാനും ധ്യാനിക്കാനും സാധിക്കുന്ന തരത്തിൽ വിശാലമായിട്ടാണ് ദൈവാലയം പണികഴിപ്പിച്ചിട്ടുള്ളത്.....
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.