കണിയാപുരം: കണിയാപുരം ഗവണ്മെന്റ് യൂപിഎസ്സിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. സ്മാർട്ട് ക്ലാസ് റൂം, കുടിവെള്ള ശുദ്ധീകരണ യൂണിറ്റ്, ശിശു സൗഹൃദ ക്ലാസ് റൂം, സമത കണിയാപുരം നിർമിച്ച കിഡ്സ് പാർക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പൂർവ അധ്യാപകരെ മന്ത്രി ആദരിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിലയം ഹരി അധ്യക്ഷനായിരുന്നു. യുഎസ്എസ് നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീലും എൽ. എസ്. എസ് നേടിയ വിദ്യാർത്ഥികൾക്ക് നിലയം ഹരിയും ഉപഹാരം നൽകി.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മുൻ എംഎൽഎ എംഎ വാഹിദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബില സക്കീർ, വാർഡ് മെമ്പർ ബുഷ്‌റ നവാസ്, പിടിഎ പ്രസിഡന്റ് ഷിറാസ് എംഎച്ച്, ബി.പി. സി ഉണ്ണികൃഷ്ണൻ പാറക്കൽ, ഡോ. അബ്ദുൽ റഷീദ്, കവി ചാന്നാങ്കര ജയ പ്രകാശ്, മുൻ വാർഡ് മെമ്പർ പൊടിമോൻ അഷറഫ്, സമത പ്രസിഡന്റ് അനസ് എം. ബഷീർ, സ്കൂൾ ഹെഡ്മാസ്റ്റർ എം.നജിമുദീൻ, സ്റ്റാഫ് സെക്രട്ടറി അമീർ കണ്ടൽ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ മണിനാദം ടീം നാടൻ പാട്ട് അവതരിപ്പിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.