കരിപ്പൂര്: 'അമ്മ അറിയാന്‍' സൈബര്‍സുരക്ഷയെ കുറിച്ചുള്ള ബോധവല്‍കരണ പരിപാടി കരിപ്പൂര് ഗവ. ഹൈസ്കൂളില്‍ സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലുൾപ്പെടുത്തി അമ്മമാര്‍ക്ക് സൈബര്‍സുരക്ഷയെ കുറിച്ചുള്ള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ സ്കൂളിൽ ലിറ്റില്‍കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കിയത്.

'പുതിയ കാലം, സാങ്കേതികവിദ്യകള്‍' എന്ന വിഷയത്തില്‍ അലീന പി ആര്‍, 'ഇന്റര്‍നെറ്റ് സുരക്ഷ'യില്‍ സുഹാനഫാത്തിമ, 'വ്യാജവാര്‍ത്തകള്‍ തിരിച്ചറിയലും പ്രതിരോധിക്കലും' എന്നതില്‍ ആഷ്‍ലിരാജ്, 'ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍' എന്നതില്‍ അഭിനന്ദ് ബി ച്ച് എന്നീ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ക്ലാസെടുത്തു.സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ക്ക് ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ മറുപടി നല്‍കി.ഹെഡ്മാസ്ടര്‍ കെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ആര്‍, സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം, സ്കൂള്‍ ഐ സി റ്റി കോര്‍ഡിനേറ്റര്‍ ശ്രീവിദ്യ, ലിറ്റില്‍കൈറ്റ്സ് കണ്‍വീനര്‍ ആഷിദ ഹസീന്‍ഷാ എന്നിവര്‍ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.