Recent-Post

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങി

ജില്ലാ ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങി

നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങി. കുഞ്ഞുങ്ങളുടെ പാദത്തിനും കാല്‍ വണ്ണയ്ക്കും കാല്‍ വിരലുകള്‍ക്കും ജന്മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണ് ക്ലബ് ഫൂട്ട് .ജനന സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.


ജില്ലയില്‍ രണ്ടാമത്തെ ക്ലിനിക്കാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.അജിത അദ്ധ്യക്ഷത വഹിച്ചു.ഓര്‍ത്തോ പീഡിക് കണ്‍സല്‍ട്ടന്റ് ഡോ.എസ്.സഞ്ജു വിഷയാവതരണം നടത്തി.ഡോ.മുഹമ്മദ് അഷ്റഫ്, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്.നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ആശാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
  


    
    

    




Post a Comment

0 Comments