Recent-Post

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പുനലൂർ: മലയോര ഹൈവേയിൽ പുനലൂരിനടുത്ത് ചുടുകട്ട ജങ്ഷനിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കിളിമാനൂർ തട്ടത്തുമല നെടുമ്പറ സജീവ് മൻസിലിൽ സജീവാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പുനലൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോഴായിരുന്നു അപകടം. വളവിൽ ബൈക്ക് മറിയുകയായിരുന്നു. തെറിച്ചുവീണ സജീവ് സമീപത്തെ വൈദ്യുതത്തൂണിലിടിച്ചു. ബൈക്ക് സമീപത്തെ കാർ ഷോറൂമിലേക്ക് ഇടിച്ചുകയറി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 
  


    
    

    




Post a Comment

0 Comments