കിളിമാനൂർ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി പീഡപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കന്യാകുമാരി, കൊല്ലങ്കോട്, വിളവന്‍ കോട് സ്വദേശി വിഷ്ണു (24) വിനെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയ്ക്ക് ഓണ്‍ലൈനിലൂടെയുള്ള പഠന ആവശ്യത്തിനായി രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട ശേഷം ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തി. വീട്ടില്‍ വച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് യുവാവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയും രക്ഷിതാക്കള്‍ കിളിമാനൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.