Recent-Post

തമ്പുരാൻ പാറയിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി

പാറയിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി
നെടുമങ്ങാട്: പാറയിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. വെമ്പായം തമ്പുരാൻ പാറയുടെ മുകളിൽ കുടുങ്ങിയ തേക്കട മാടൻനട ചേരിവിളകത്തു വീട്ടിൽ ബിനു കൃഷ്ണയെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കൂട്ടുകാർക്കൊപ്പമാണ് ബിനു കൃഷ്ണ പാറയുടെ മുകളിൽ കയറിയത്.

198 പടികൾ കയറി വേണം മുകളിലെത്താൻ. ഉദ്ദേശം 700 അടിയിലേറെ ഉയരത്തിലാണ് പാറ ഉള്ളത്. അവിടെ എത്തിയപ്പോൾ ബിനു കൃഷ്ണ താഴേക്ക് വീഴുകയായിരുന്നു. ഇടതുകാലിനു പരിക്കേറ്റു. താഴെക്കിറങ്ങാൻ കഴിയാതായതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. നെടുമങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാ സേന പ്രവർത്തകർ സ്ട്രെച്ചറിൽ കിടത്തിയാണ് ബിനുവിനെ താഴെ എത്തിച്ചത്.



 
  


    
    

    




Post a Comment

0 Comments