Recent-Post

ഗണിതപാറ്റേൺ വരച്ച് കരിപ്പൂര് സ്വദേശിയായ വിദ്യാർത്ഥി ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി

പത്തടി നീളവും പത്തടി വീതിയിലും ഗണിതപാറ്റേൺ വരച്ച്
കരിപ്പൂര്: പത്തടി നീളവും പത്തടി വീതിയിലും ഗണിതപാറ്റേൺ വരച്ച് ഷാരോണ്‍ ജെ സതീഷ് ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാരോണ്‍ ജെ സതീഷ് ഗണിതപാറ്റേൺ വരച്ച് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.


പത്തടി നീളവും പത്തടി വീതിയിലുംനൂറ് ചതുരശ്രയടിയിൽ മുപ്പതു ദിവസത്തെ കഠിനാധ്വാനം കൊണ്ട് ഷാരോണ്‍ വരച്ച ഗണിതരൂപമാണ് ഇതിനര്‍ഹമായത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ഷാരോണ്‍ ഗണിതവരയില്‍ ശ്രദ്ധിച്ചിരുന്നു. കണക്കളവുകള്‍ തെറ്റാതെയുള്ള വരകള്‍ അന്നേ ശ്രദ്ധ നേടിയിരുന്നു. ഇഎൻടി മാത്‍സ് ചാനലിന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിലും സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയിരുന്നു. ചിത്രരചനയിലും ജില്ലാതലമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. സ്കൂളിലെ പരിപാടികളില്‍ സംബന്ധിക്കാന്‍ വരുന്ന വ്യക്തികള്‍ക്ക് ഷാരോണ്‍ താന്‍ വരച്ച ഛായാചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്.


പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നുകൊണ്ട് കഠിനപ്രയത്നംകൊണ്ട് ഷാരോണ്‍ വരച്ച ചിത്രം കണ്ട് കേരളത്തിന്റെ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, വലിയമല എൽ പി എസ് സി ഡയറക്ടര്‍ ഡോ.വി നാരായണന്‍ എന്നിവര്‍ പ്രശംസിച്ചിരുന്നു. രക്ഷകര്‍ത്താക്കളും, സ്കൂളിലെ അധ്യാപകരും നല്ല പ്രോത്സാഹനമാണ് ഷാരോണിനു നല്‍കുന്നത്.

കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടിലെത്തി ഷാരോണിനെ അഭിനന്ദിക്കുകയും അവാര്‍ഡ് കൈമാറുകയും ചെയ്തു. ചുള്ളിമാനൂര്‍ മണിയംകോട് എസ് എസ് ഹൗസില്‍ സലോംദാസ് സതീഷ്‍കുമാറിന്റേയും,ജിഷയുടെയും മകനാണ് ഷാരോണ്‍. അനുജത്തി ഷാനയും ചിത്രകാരിയാണ്.


 
  


    
    

    




Post a Comment

0 Comments