പെരിങ്ങമ്മല: ചിറ്റൂർ മുസ്ലിം ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ചിറ്റൂർ അഹമ്മദ് മുസ്ലിയാരുടെ 77 മത് ആണ്ട് നേർച്ചയ്ക്ക് ചിറ്റൂർ പള്ളിയിൽ തുടക്കമായി. രാവിലെ 9 മണിക്ക് പതാക ഉയർത്തലോട് കൂടി ഒന്നാം ദിവസത്തെ ആണ്ടു നേർച്ച പരിപാടികൾക്ക് ആരംഭം കുറിച്ചു.

വൈകുന്നേരം 4.30 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജമാഅത്ത് ചീഫ് ഇമാം അൽ ഉസ്താദ് എ.ഷറഫുദ്ദീൻ ബാഖവി പാലാംകോണം അദ്ധ്യക്ഷത വഹിച്ചു. മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഉസ്താദ് സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ അൽ ബാഫഖി ഉദ്ഘാടനം നിർവഹിച്ചു. ചിറ്റൂർ മുസ്ലീം ജമാഅത്ത് ഇമാം ഷബിൻ ഷാ മന്നാനി സ്വാഗതമാശംസിച്ചു. മുതിയാൻ കുഴി ഇമാം മൗലവി ആസിഫ് ജൗഹരി,ഹാഫിള് അബ്ദുൽ ബാസിത്ത് മൗലവി,ഹാഫിള് മുഹമ്മദ് റബാഹ് മൗലവി എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഏപ്രിൽ 5 ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിക്ക് പനവൂർ ദാറുൽ ഹുദാ ക്യാമ്പസ് പ്രിൻസിപ്പൽ ഹാഷിർ ഹുദവി മംഗലപുരം റമളാൻ പ്രഭാഷണം നടത്തും.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.