Recent-Post

ഡൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോൺഗ്രസ്‌ അദ്ധ്യക്ഷനായി രാജീവ്‌ ജോസഫ് ചുമതലയേറ്റു

ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സൗത്ത് ഇന്ത്യൻ സെല്ലായ "ഡെൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോൺഗ്രസിന്റെ" പുതിയ സംസ്ഥാന സമിതി പ്രവർത്തനോത്ഘാടനം ഡി.പി.സി.സി പ്രസിഡണ്ട് ചൗധരി അനിൽ കുമാർ നിർവ്വഹിച്ചു. ഡിപിസിസി ആസ്ഥാനമായ രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ, ഡെൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോൺഗ്രസ് സംസ്ഥാന ചെയർമാനായി, കണ്ണൂർ - ഉളിക്കൽ സ്വദേശിയായ രാജീവ് ജോസഫ് ചുമതലയേറ്റ് പ്രവർത്തനമാരംഭിച്ചു. അടുത്ത 272 ദിവസങ്ങൾക്കുള്ളിൽ ഡെൽഹിയിലെ 272 എം.സി.ഡി വാർഡുകളിലും സൗത്ത് ഇന്ത്യൻ കോൺഗ്രസിന്റെ വാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് രാജീവ് ജോസഫ് പ്രഖ്യാപിച്ചു. ഡെൽഹി രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യക്കാർ സജീവമല്ലെങ്കിലും, അൻപതോളം എം.സി.ഡി വാർഡുകളിലും, പതിനഞ്ചോളം അസ്സംബ്ലി മണ്ഡലങ്ങളിലും ദക്ഷിണേന്ത്യക്കാരുടെ വോട്ടവകാശം നിർണ്ണായകമാണെന്നും രാജീവ് ജോസഫ് പറഞ്ഞു. ഡെൽഹിയിൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പുകളിൽ, ഡെൽഹി ഇതുവരെ കാണാത്ത തരത്തിലുള്ള രാഷ്ട്രീയ പോരാട്ടം നടത്തുവാൻ "ഡെൽഹി പ്രദേശ് സൗത്ത് ഇന്ത്യൻ കോൺഗ്രസ്" ഉണർന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി മീഡിയ & കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ അനിൽ ഭരദ്വാജ്, ബൂത്ത് മാനേജ്‍മെന്റ് ചെയർമാൻ രാജേഷ് ഗാർഗ്, ട്രെഷറർ സന്ദീപ് ഗോസ്വാമി, ജനറൽ സെക്രട്ടറിമാരായ നരേഷ് ഗോയൽ, വിക്രം ലോഹിയ, ട്രെയിനിങ് ഡിപ്പാർട്മെന്റ് കോർഡിനേറ്റർ അരുൺ ഗാർഗ്, സൗത്ത് ഇന്ത്യൻ കോൺഗ്രസ് വൈസ് ചെയർമാൻ സുബ്രഹ്മണ്യം സ്വാമി, കോർഡിനേറ്റർ എസ്. രാജു എന്നിവർ പ്രസംഗിച്ചു. ഡെൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വിനീത് തോമസ്, ഡിസിസി വൈസ് പ്രസിഡണ്ട് തോമസ് കുറ്റിയാനിമറ്റം, ഡിസിസി ജനറൽ സെക്രട്ടറി ചെറിയാൻ ജോസഫ്, സൗത്ത് ഇന്ത്യൻ കോൺഗ്രസ്സ് നേതാക്കളായ സ്കറിയ തോമസ്, റോയ് ഡാനിയേൽ, പി.ജെ. തോമസ്, രാജൻ ജോർജ്, ഏബൽ സി.ജെ, അമ്പിളി കൃഷ്ണൻ, യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് എസ്.ദർശൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മുന്നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.


 
  


    
    

    




Post a Comment

0 Comments