Recent-Post

പഴകുറ്റിയിലെ താല്കാലിക നടപ്പാലം തകർന്നു

പഴകുറ്റി: പഴകുറ്റിയിലെ താല്കാലിക നടപ്പാലം തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത് കനത്ത മഴയിലാണ് നടപ്പാലം തകർന്നത്. ഇതോടെ ഇതുവഴി പോകുന്നവർ ദുരിതത്തിലായി. പഴകുറ്റി പാലം നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചത്തോടെയാണ് കിള്ളിയാറിനു കുറുകെ നടപ്പാലം നിർമ്മിച്ചത്. പഴകുറ്റി വെമ്പായം റോഡിനെയും പഴകുറ്റി പാലോട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പതയാണ് ഇത്. നടപ്പാത തകർന്നതോടെ കൽനടയാത്രക്കാർ ദുരിതത്തിലായി ഇപ്പോൾ കൽനടയാത്രക്കാർ രണ്ട് കിലോമീറ്ററിലധികം ചുറ്റിവേണം കിള്ളിയാറിനക്കരെ എത്താൻ.



Post a Comment

0 Comments