Recent-Post

ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി അൻപതുകാരന് ദാരുണാന്ത്യം


ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി അൻപതുകാരന് ദാരുണാന്ത്യം
പാലോട്: പാലോട് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.


കാറിലെ യാത്രക്കാര്‍ ബിവറേജസില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തിയവരായിരുന്നു. ഔട്ട്‌ലെറ്റിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ഇവര്‍ മദ്യം വാങ്ങാന്‍ പോയത്. തിരികെവന്ന് കാര്‍ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടന്‍തന്നെ നാട്ടുകാര്‍ സുന്ദരനെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments