Recent-Post

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കുളവിയോട് മേക്കുംകര തടത്തരികത്ത് വീട്ടിൽ കിച്ചു(22)വിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 7ന് രാത്രി 12.30 ഓടെ നെട്ടറക്കോണം സ്വദേശിയായ രമേശ്(22)നെ വാളുകൊണ്ട് തലക്ക് വെട്ടി മാരകമായി പരുക്കേൽപിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ കിച്ചുവിനെ വ്യാഴാഴ്ച രാത്രി ആലുവ ചൊവ്വര ഭാഗത്തു നിന്നുമാണ് എസ്.ഐമാരായ സുനിൽ ഗോപി, ഷഫീർ ലബ്ബ, സി.പി.ഒ സനൽ രാജ്, സി.പി.ഒ ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയ കിച്ചുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments