Recent-Post

നെടുമങ്ങാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

നെടുമങ്ങാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച ചാമ്പപ്പുര മുഹമ്മദ് മനസിലിൽ ഷംനാദ് എന്ന ബ്രൂണോ ഷംനാദ് (42) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26-ാം തിയതി ഉച്ചയ്ക്ക് 12.30 മണിയോടുകൂടി നെടുമങ്ങാട് മാർക്കറ്റിനകത്ത് വച്ചാണ് സംഭവം.

നെടുമങ്ങാട് മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായ ഷംനാദ് മീൻ കച്ചവടക്കാരുടെ സഹായിയായ സൈനുലാബ്ദീന്റെ തലയിൽ വെള്ളമൊഴിച്ചത് പറഞ്ഞ് വിലക്കിയതാണ് പ്രകോപന കാരണം. സൈനുലാബ്ദീന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ്. ഇയാൾ പിടിയിലാത്.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിനോദ് വിക്രമാദിത്യൻ, എഎസ്ഐ പ്രകാശ്, സിവിൽ പോലീസ് ഓഫിസർ ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




Post a Comment

0 Comments