നെടുമങ്ങാട്: താലൂക്കിലെ മലയോര പ്രദേശങ്ങളിൽ നിന്നും ഏക ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഏകദേശം ഇരുപത് ദിവസത്തോളമായി പേവിഷബാധയുടെ മരുന്ന് ലഭിക്കുന്നില്ല എന്ന് മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആരോപിച്ചു. മലയോര പ്രദേശമായ നെടുമങ്ങാട് താലൂക്കിൽ തെരിവ് നായ ശല്യം രൂക്ഷം ആയതിനാലും നായകളുടെയും മറ്റു മൃഗങ്ങളുടെയും കടിയേറ്റ് വരുന്നവർക്ക് വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. അടിയന്തരമായി അധികാരികൾ മരുന്നു ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം ബഹുജന പങ്കാളിത്തത്തോടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ആനാട് സുരേഷ് അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.