കൊട്ടാരക്കര: താലൂക്കാശുപത്രിയുടെ മാധ്യമ വിലക്കിനെതിരെ കൊട്ടാരക്കര താലൂക്ക് മീഡിയ പ്രസ് ക്ലബിന്റെയും ജെഎംഎ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കൊട്ടാരക്കര താലൂക്ക് മീഡിയ പ്രസ് ക്ലബ്ബിന്റെയും കേരള ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. കൊട്ടാരക്കര ചന്തമുക്കിൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്കാശുപത്രി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു ഉത്ഘാടനം ചെയ്തു.
ജെഎംഎ കൊല്ലം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. മുതിർന്ന പത്ര പ്രവർത്തകൻ രത്നകുമാർ പല്ലിശേരി മുഖ്യ പ്രഭാഷണം നടത്തി. മഹി പന്മന,ഷിബു, ഓടനാവട്ടം അശോക്, ശശികുമാർ, റിന്റോ റെജി, നീതി മുന്ന, വിഷ്ണു ദാസ്, സുരേഷ് കളീലഴികം, ബിനീഷ്, വല്ലം വിഷ്ണു, അക്ഷയ് കൊട്ടാരക്കര, എന്നിവർ സംസാരിച്ചു.


സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.