ആര്യനാട്: 50 പവനും 50,000 രൂപയുമായി ബാങ്കിൽ നിന്നിറങ്ങി സ്കൂട്ടറുമായി റോഡിൽ അപ്രത്യക്ഷനായ കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ.മോഹനന്റെ (56) തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ലോക്കൽ പൊലീസും റൂറൽ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ബന്ധുക്കൾ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

കരകുളം, ഏണിക്കര ഭാഗത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഫയർഫോഴ്സിന്റെ സ്കൂബ സംഘത്തെ ഉപയോഗിച്ച് കരകുളം പാലത്തിന് അടിയിൽ നിന്ന് 200 മീറ്റർ അകലെ ബണ്ടിലും പരിശോധന നടന്നു. ഭാര്യ സഹോദരൻ ജയകുമാർ പറണ്ടോട്ട് നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ എത്തുന്ന സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വയ്ക്കുന്നതും പഴയ പണയം തിരികെ കൊണ്ടുവരുന്നതും മോഹനനായിരുന്നു. 2020 മേയ് 8ന് പോയി തിരികെ മടങ്ങുന്നതിനിടെയാണ് പേരൂർക്കട–നെടുമങ്ങാട് റോഡിൽ കാണാതായത്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.