Recent-Post

കെഎസ്ആർടിസി മിന്നലും ബസും തടി ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

കെഎസ്ആർടിസി മിന്നലും ബസും തടി ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളത്ത് കെഎസ്ആർടിസി മിന്നലും ബസും തടി ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികകളായ 5 യാത്രക്കാർക്കും ബസ് ഡ്രൈവർ കോട്ടയം സ്വദേശി ഷനോജിനും കണ്ടക്ടർ അഞ്ചൽ സ്വദേശി അനൂപിനുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടം.

തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി മിന്നൽ ബസും എതിർ ദിശയിൽ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്. തടി ലോറിയെ ഓവർടേക്ക് ചെയ്തു വന്ന ആംബുലൻസിലും തട്ടിയ ശേഷം തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Post a Comment

0 Comments