ആറ്റിങ്ങൽ: അമിതവേഗതയിൽ വന്ന കെഎസ്ആർടിസി ബസ്സ് നിയന്ത്രണം വിട്ട് എതിർദിശയിലെ പുരയിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് പരിക്കേറ്റു. രാവിലെയാണ് സംഭവം. ദേശീയ പാതയിൽ പാലമൂടിനും മാമത്തിനും ഇടയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും ആറ്റിങ്ങലേക്ക് വരികയായിരുന്ന കണിയാപുരം ഡിപ്പോയിലെ ബസ്സാണ് നിയന്ത്രണം വിട്ട് എതിർദിശയിലെ വസ്തുവിലേക്ക് കയറ്റിയത്. ഈ സമയം സമീപത്തെ വീട്ടിലേക്ക് പോകാനായി ബൈക്കിലെത്തിയ റംസി എന്ന യുവാവിനെ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. റംസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.