അമ്പൂരി: പാറശ്ശാല നിയോജകമണ്ഡലത്തിലെ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്ന അമ്പൂരി ഗ്രാമപഞ്ചായത്തിലെ പുരവിമല, തെന്മല, കണ്ണമാംമൂട്, കള്ളിക്കാട് പഞ്ചായത്തിലെ പ്ലാവെട്ടി എന്നീ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന റേഷന്‍ കടകളുടെ ഉദ്ഘാടനം പുരവിമല ഗവ. ട്രൈബല്‍ എല്‍.പി.എസി-ല്‍ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആദിവാസികള്‍ക്കുള്ള വിഷുകൈനീട്ടമായാണ് സഞ്ചരിക്കുന്ന റേഷന്‍കടകളിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ ഊരുകളില്‍ എത്തിക്കുന്നത്. രണ്ടാം ഇടത് സര്‍ക്കാര്‍ ചുമതല ഏറ്റെടുത്ത ശേഷം നിരവധി പദ്ധതികളാണ് പിന്നോക്ക ആദിവാസി ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിവരുന്നത്.

പ്രസ്തുത പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു മൊബൈല്‍ മാവേലി എന്നതാണ് സര്‍ക്കാരിന്റെ നയം. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ആദിവാസി ഉരുകളില്‍ താമസിക്കുന്നവര്‍ പലപ്പോഴും കിലോമീറ്ററുകളോളം സഞ്ചരിച്ച് 35 കിലോയോളം വരുന്ന റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതിന് വിമുഖതകാട്ടുന്നു എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഊരുകളില്‍ നേരിട്ട് റേഷന്‍ എത്തിക്കുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയത്. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും ലഭ്യമാക്കുന്നതിന് ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാറശാല എം.എല്‍.എ ശ്രീ. സി.കെ. ഹരീന്ദ്രന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സിവില്‍ സപ്ലൈസ് കമ്മീഷ്ണര്‍ സജിത് ബാബു ഐ.എ.എസ്, ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ കെ. ദിലീപ് കുമാര്‍, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.