Recent-Post

കനത്ത ചൂടിന് ആശ്വാസമേകി വേനൽ മഴ; വ്യാപക നാശനഷ്ടവും

ഇന്ന് പെയ്ത കനത്ത വേനൽ മഴ ആശ്വാസമേകിയെങ്കിലും
നെടുമങ്ങാട്: ഇന്ന് പെയ്ത കനത്ത വേനൽ മഴ ആശ്വാസമേകിയെങ്കിലും ജില്ലയിൽ വ്യാപക നാശനഷ്ടം. വൈകുന്നേരം നാലുമണിയോടെയാണ് വേനൽ മഴ പെയ്തിറങ്ങിയത്. നെടുമങ്ങാട് ചന്തമുക്കിൽ തെങ്ങിൽ ഇടിമിന്നലേറ്റു. നഗരസഭ ടൗൺഹാളിന്റെ ചില്ലുകൾ തകർന്നു. ഒട്ടേറെ കൃഷിനാശവും സംഭവിച്ചു. ആര്യനാട്ട് സ്കൂളിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. സ്കൂൾ ബസിന്റെ ചില്ലുകൾക്ക് കെടുപാടുകൾ സംഭവിച്ചു. കടപ്പുഴകി വീണു. ആര്യനാട് സ്കൂളിൽ അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ സ്ഥലം സന്ദർശിച്ചു. വിതുര, പാലോട് മേഖലകളിലും വ്യാപക നാശനഷ്ടമുണ്ടായി.



തമ്പാനൂരിൽ ശ്രീകുമാർ തീയേറ്ററിന് മുന്നിൽ വെള്ളക്കെട്ട് ഉണ്ടായി. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. കാറ്റിൽ ഫ്ലക്സ് ബോർഡുകൾ ഒടിഞ്ഞു വീണു.


തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.

അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു. ഇന്ന് രാത്രിയോടെ എറണാകുളം, തൃശ്ശൂർ, ഇടുക്കി ലോവർ റേഞ്ചിലും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ മഴ ചെറിയ തോതിൽ മാത്രമേ ലഭിക്കൂ എന്നാണ് അറിയുന്നത്. നാളെയോടെ ആന്തമാൻ കടലിൽ ചക്രവതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

 
  


    
    

    




Post a Comment

0 Comments