Recent-Post

വീട്ടമ്മയുടെ രണ്ട് പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ

വീട്ടമ്മയുടെ രണ്ട് പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ
കൊല്ലം: കടയ്ക്കലിൽ വീട്ടമ്മയുടെ രണ്ട് പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ. അറുപത്തിയാറുകാരി കടയ്ക്കൽ സ്വദേശി ശോഭനയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് നാലുപേരെ പൊലീസ് പിടികൂടിയത്.പെരുങ്ങമല സ്വദേശികളായ അൻസിൽ, സുമേഷ്, രതീഷ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി രാത്രി ഏഴ് മണിയോടെ ശോഭന വീടിനടുത്തുള്ള തന്റെ ബന്ധുകൂടിയായ ഉഷാകുമാരിയുടെ ബേക്കറിയിൽ സംസാരിച്ചിരിക്കവെയാണ് സംഭവം. ഈ സമയത്ത് ഒരു ബൈക്കിൽ മൂന്നുപേർ എത്തി ഉഷാകുമാരിയോട് സിഗററ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് എടുക്കാൻ ഉഷാകുമാരി മാറിയ സമയത്ത് പ്രതി അൻസിൽ ശോഭനയുടെ അടുത്തെത്തി കഴുത്തിലുണ്ടായിരുന്ന മേൽമുണ്ടു ഉപയോഗിച്ച് വായ അമർത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടി വലിയിൽ നിലത്തുവീണ ശോഭന അൻസിലിനെ കാലിൽ വലിച്ച് നിലത്തിട്ടു. എന്നാൽ ശോഭന യുടെ മുഖത്ത് ചവിട്ടി പിടിവിടുവിച്ച് ചാടിയെഴുന്നേറ്റു ബൈക്കിൽ കയറി പ്രതി ഓടിരക്ഷപ്പെട്ടു.


കേസിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ പാലോട് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായി. ഉഷാകുമാരി ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ശേഷം കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്ത പ്രതിയെ സബ്ജയിലിലേക്ക് മാറ്റി.


 
  


    
    

    




Post a Comment

0 Comments