Recent-Post

മാതൃകയായി ഓട്ടോ ഡ്രൈവർമാർ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓട്ടം

വിദ്യാർഥികൾക്കായി സൗജന്യ ഓട്ടം നടത്തി ഓട്ടോ
പെരുമാതുറ: വിദ്യാർഥികൾക്കായി സൗജന്യ ഓട്ടം നടത്തി ഓട്ടോ ഡ്രൈവർമാർ നാടിന് മാതൃകയായി.പെരുമാതുറ ട്രാൻസ്ഫോമർ ജംഗ്ഷനിലെ ഡ്രൈവർമാരാണ് പെരുമാതുറ ഗവ എൽ.പി.എസിലെ വിദ്യാർഥികൾക്കായി രാവിലെയും വൈകുന്നേരം സൗജന്യ ഓട്ടം നടത്തി നാടിൻ്റെ ശ്രദ്ധാകേന്ദ്രമായത്. കോവിഡ് കാല പ്രതിസന്ധി കഴിഞ്ഞ് സ്കൂൾ പൂർണ സമയ പ്രവർത്തനം തുടങ്ങിയതോടെ കേടായ സ്കൂൾ ബസ് മറ്റൊരു പ്രതിസന്ധിയായി. യാത്രാ സൗകര്യമില്ലാത്ത കുഞ്ഞുങ്ങളുടെ പഠനം മുടങ്ങുമെന്ന സ്ഥിതിയായപ്പോഴാണ് സെയ്യിഫ്, അൻസർ എന്നിവരുടെ നേതൃത്വത്തിൽ ഓട്ടോ ഡ്രൈവർമാർ സഹായഹസ്തവുമായെത്തിത് കോവിഡ് കാരണം കടക്കെണിയും ദുരിതവുമൊക്കെയാണെങ്കിലും അതോക്കെ മാറ്റിവെച്ചാണ് 27 ഓട്ടോകളും ഊഴമനുസരിച്ച് സൗജന്യമായി യാത്ര സൗകര്യമൊരുക്കിയത്.



 
  


    
    

    




Post a Comment

0 Comments