Recent-Post

അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നെടുമങ്ങാട് സ്വദേശികളായ നാലുപേർ അറസ്റ്റിൽ

അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്തയാളെ
നെടുമങ്ങാട്: അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൊല്ലംകാവ് നരിച്ചിലോട് എൻആർ മൻസിലിൽ മുഹമ്മദ് മുക്താർ (19) മുഹമ്മദ് അഫാസ് (18) പറമുട്ടം ദർശന സ്കൂളിന് സമീപം നാൽക്കാലിപൊയ്കയിൽ എം എച്ച് ഹൌസിൽ ഹസൈൻ (21) വാളിക്കോട് കൊപ്പം എസ് എച്ച് ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് എന്ന ആദം (20) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ അഫാസ്, ആദം, മുക്താർ, ഹസൈൻ 

ഇന്നലെ വൈകുന്നേരം ഏഴരയോടെ കൊല്ലംകാവ് നരിച്ചിലോട് റോഡിൽ പ്രതിയായ അഫാസ് അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തർക്കമൂണ്ടാവുകയും തുടർന്ന് അഫാസ് സുഹൃത്തുക്കളെയും സഹോദരനെയും വിവരമറിയിക്കുകയും സ്ഥലത്തെത്തിയ സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പടെ എട്ടോളം പേർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവർ സഞ്ചരിച്ചുവന്ന നാല് മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള വിനോദിന് തലയോട്ടിക്ക് പൊട്ടലുള്ളതായി ഡോക്ടര്ഴ അറിയിച്ചു. ഈ സംഭവത്തിനുശേഷം ഒന്നും രണ്ടും പ്രതികളുടെ ഉമ്മയും മറ്റൊരു പ്രതി റിജുവിന്റെ സഹോദരിയുമായ ആളെ ദേഹോപദ്രവം ഏൽപ്പച്ചതിനും മാനഹാനിയും മനോവിഷമവുമുണ്ടാക്കയതിനും മറ്റൊരുകേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി സുൾഫിക്കറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്ഐമാരായ സൂര്യ, മണിക്കുട്ടൻ നായർ, പ്രൊബേഷൻ എസ്ഐ റോജോ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാധവൻ, അനിൽ കുമാർഎന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments