Recent-Post

രണ്ടാഴ്ച മുൻപ് നിർമാണം പൂർത്തിയാക്കിയ ഓടയുടെ അടിത്തറ കോൺക്രീറ്റ് മഴയിൽ ഒലിച്ചു പോയി

രണ്ടാഴ്ച മുൻപ് നിർമാണം പൂർത്തിയാക്കിയ ഓടയുടെ അടിത്തറ

വെഞ്ഞാറമൂട്: രണ്ടാഴ്ച മുൻപ് നിർമാണം പൂർത്തിയാക്കിയ ഓടയുടെ അടിത്തറ കോൺക്രീറ്റ് മഴയിൽ ഒലിച്ചു പോയി. ബാലൻപച്ച–പുലയരുകുന്ന് റോഡിൽ കല്ലിയോട് നിർമിച്ച ഓടയുടെ അടിത്തറയാണ് കഴിഞ്ഞ ദിവസം ഒലിച്ചു പോയത്. വാഹന ഗതാഗത സൗകര്യമില്ലാത്ത റോഡ് നവീകരിച്ചു ഗതാഗതയോഗ്യമാക്കാൻ റോഡിന്റെ വശത്തെ ഓടയുടെ നിർമാണം ആദ്യം തുടങ്ങുകയായിരുന്നു. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്വാസമാകും. കല്ലിയോട് ഭാഗത്ത് റോഡിന്റെ ഒരുവശത്ത് 167 മീറ്റർ നീളത്തിൽ 5.5 ലക്ഷം രൂപ ചെലവാക്കിയാണ് ഓട നിർമാണം.

ഗുണനിലവാരമില്ലാത്ത രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.ഇതിനു പിന്നാലെയാണ് ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച മഴയിൽ ഓടയുടെ അടിത്തറ കോൺക്രീറ്റ് ഇളകി ഒലിച്ചു പോയത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ വളരെ പെട്ടെന്ന് നിർമാണം പൂർത്തിയാക്കുകയായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു.നിർമാണത്തിലെ അപാകത പരിഹരിച്ചു ഓട പുനർനിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.



 
  


    
    

    




Post a Comment

0 Comments